Hero Image

ഹാപ്പിയാക്കും ഡോപാമൈൻ; കൂടിയാലും കുറഞ്ഞാലും പ്രശ്നം, ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

ജീവിതത്തിൽ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതിന് നമ്മെ സഹായിക്കുന്ന ഹോർമോൺ ആണ് ‘ഡോപാമൈൻ’. ‘ഹാപ്പി ഹോർമോൺ’ എന്നും ഇവ അറിയപ്പെടുന്നു.

അഡ്രീനൽ ഗ്രന്ഥിയാണ് ഡോപാമൈൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ശരീര ചലനങ്ങൾ, ഓർമ്മശക്തി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഡോപാമിൻ വളരെ അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തിലെ ഡോപാമൈൻ പ്രകാശനം ചെയ്യുന്നത് നമുക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ന്യൂറോ ട്രാൻസ്മിറ്റാറായും ഹോർമോൺ ആയും ഡോപാമൈൻ പ്രവർത്തിക്കുന്നു. ശരീരത്തിൽ ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ്. പാർക്കിൻസൺ രോഗം, ശ്രദ്ധക്കുറവോടുകൂടിയ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ തുടങ്ങിയ രോഗങ്ങൾ ഡോപാമൈനുമായി ബന്ധപ്പെട്ടുള്ളതാണ്.

നമ്മൾക്ക് സന്തോഷകരമായ എന്തെങ്കിലും ഒരു കാര്യ ചെയ്യുമ്പോൾ തലച്ചോർ ഡോപാമൈൻ ഉത്പാദിപ്പിക്കുകയും ചെയ്ത കാര്യം നമ്മൾക്ക് ഒരു സന്തോഷകരമായ അനുഭവമായിരുന്നെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു.

നമുക്കെപ്പോഴും സന്തോഷമായി തുടരാൻ ‍ഡോപാമിൻ സഹായിക്കും. അതിനാൽ തന്നെ ശരീരത്തിൽ ‍ഡോപാമിന്റെ അളവ് കുറഞ്ഞാൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഈ ഡോപാമിൻ ഹോർമോണിന്റെ അളവ് കൂടുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

അവോക്കാഡോ, നട്സ്, ചീസ്, ഡാർക്ക് ചോക്ലേറ്റ്, വാഴപ്പഴം, സൽമൺ, മുട്ട, ഗ്രീൻടീ, പുളിപ്പിച്ച ഭക്ഷണങ്ങൾ, സ്ട്രോബെറി എന്നിവ കഴിക്കുന്നത് ശരീരത്തിൽ ഡോപാമൈന്റെ ഉത്പാദനം കൂട്ടും. അതുപോലെ ജങ്ക് ഫുഡും പഞ്ചസാരയും ഡയറ്റിൽ നിന്നും ഉപേക്ഷിക്കാനും മറക്കരുത്. ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കാപ്പി

കടുത്ത തലവേദനയുള്ളപ്പോൾ പലരും കാപ്പി കുടിക്കാറുണ്ട്. സ്ട്രസ്സ് റിലീഫിന് സഹായിക്കുന്ന നല്ലൊരു പാനീയമാണ് കാപ്പി(എന്നാൽ കാപ്പിയും ചായയും അമിതമായി കഴിക്കുന്നതിലൂടെ മറ്റ് പല രോഗങ്ങളും ഉണ്ടാകും. മാത്രമല്ല ഇത്തരം പാനീയങ്ങൾക്ക് ഒരു അഡിക്ഷൻ സ്വഭാവമുണ്ട്. അതിനാൽ മിതമായ അളവിൽ കഴിക്കുക.

നട്സ്

ദിവസവും നട്സ് കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് നട്സ്. ഇത് ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിലക്കടല, മത്തങ്ങ, എള്ള് എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

പച്ച തേങ്ങ

പച്ച തേങ്ങയിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ തലച്ചോറിനെയും ശരീരത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സമ്മർദ്ദം ഒഴിവാക്കാനും ഉപയോഗപ്രദമാണ്.

ബെറികൾ

കടുത്ത മാനസിക സമ്മർദത്തിലായിരിക്കുമ്പോൾ ബെറികൾ കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്റിഓക്സിഡന്റുകളാലും ഫ്ളേവനോയിഡുകളാലും സമ്പന്നമാണ് ബെറികൾ. ഇത് ഡോപാമിൻ ഹോർമോൺ വർദ്ധിപ്പിക്കുന്നു.

ഡാർക്ക് ചോക്ലേറ്റുകൾ

സമ്മർദ്ദ സമയത്ത് ഡാർക്ക് ചോക്ലേറ്റുകൾ വളരെ ഉപയോഗപ്രദമാണ്. ഡാർക്ക് ചോക്ലേറ്റിലെ ഫെനൈലെതൈലാമൈൻ ഡോപാമൈൻ പുറത്തുവിടാൻ സഹായിക്കുന്നു.

READ ON APP